Home » , , , , » Kasrod

Kasrod

Written By sameer udma on Thursday, 13 June 2013 | 09:25

കാഞ്ഞിരക്കൂട്ടം എന്നര്‍ഥം വരുന്ന കുസിരകൂട്­ എന്ന കന്നഡ വാ­ക്കില്‍ നി­ന്ന് കാ­ഞ്ഞി­രോടും പി­ന്നീട് കാസര്‍­കോ­ട് എ­ന്ന­ ന­മ്മു­ടെ സ്വ­ന്തം നാ­ട് ഉ­ത്ഭ­വി­ച്ചു. ഇ­ത്ത­ര­ത്തി­ലു­ള്ള ഒ­രു­പാ­ട് ച­രിത്രം ന­മ്മു­ടെ കാസര്‍­കോ­ടി­ന് പി­ന്നില്‍ ഒ­ളിച്ചി­രി­പ്പുണ്ട്. ഒ­രുപ­ക്ഷേ ന­മു­ക്കി­ട­യി­ലെ മി­ക്ക­വാ­റും ആ­ളു­കള്‍ക്ക് ഇ­ത്ത­രം­കാ­ര്യ­ങ്ങള്‍ അ­റി­യ­ണ­മെ­ന്നില്ല. അ­തു­കൊ­ണ്ട്­ത­ന്നെ­യാ­ണ് നൂ­റ്റാ­ണ്ടു­ക­ള്‍­ക്ക് മു­മ്പു­ള്ള ന­മ്മു­ടെ ജില്ല­യെ­ക്കു­റി­ച്ച് പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ 'ബിസ്യം' ത്തെ പ്രേ­രി­പ്പി­ച്ച­ത്.

പ­ണ്ട് കാ­ല­ങ്ങ­ളില്‍ കാഞ്ഞിരോട് എന്നപേരിലായിരു­ന്നു ന­മ്മു­ടെ ജില്ല അ­റി­യ­പ്പെ­ട്ടി­രു­ന്ന­ത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുന്‍സിപ്പാലി­റ്റിയായ ന­മ്മു­ടെ ജില്ലയില്‍ മല­യാ­ള­ത്തി­ന് പു­റമെ ക­ന്ന­ഡ ഭാ­ഷയും കൂ­ടു­ത­ലാ­യി ഉ­പ­യോ­ഗി­ച്ചു വ­രു­ന്നു. കിഴക്ക്­ പശ്ചി­മ ഘ­ട്ടവും പടിഞ്ഞാറ്­ അറബി­ക്ക­ട­ലു­മാ­യി സ­മ്പല്‍­സ­മൃദമാ­യ ജില്ല­യുടെ വടക്ക്­ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക്­ കണ്ണൂര്‍ ജില്ല എന്നി­വ സ്ഥി­തി ചെ­യ്യു­ന്നു. കാസര്‍­കോ­ട്ടെ ഭാ­ഷ­കള്‍ പൊതുവെ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷക­ളു­ടെ കൂ­ടി­ക്ക­ല­രല്‍ കാ­ണാം.


മു­സ്ലിം ഭൂ­രി­പ­ക്ഷ പ്ര­ദേ­ശ­ങ്ങ­ളി­ലെയും ഹി­ന്ദു ഭൂ­രി­പ­ക്ഷ പ്ര­ദേ­ശ­ങ്ങ­ളി­ലെയും ഭാ­ഷ­കള്‍ പ­ര­സ്­പര വൈ­രു­ദ്യ­മാ­യി കാണു­ന്നുണ്ട്. ചി­ല­യി­ട­ങ്ങ­ളില്‍ പ­ല­സ്ഥ­ല­ങ്ങ­ളി­ലാ­യി പ­ലത­രം ശൈ­ലി­കള്‍ ഉ­പ­യോ­ഗി­ക്കാ­റുണ്ട്. ഇ­തി­ലൊ­ന്നാ­ണ് 'ബി­സ്യം'. കര്‍­ണാ­ട­ക­യു­മാ­യി അ­തിര്‍­ത്തി പ­ങ്കി­ടു­ന്ന­താ­ണ് കന്ന­ഡ ഭാ­ഷ­യ്­ക്ക് ജില്ല­യില്‍ പ്ര­ധാന്യം നല്‍­കാന്‍ കാ­ര­ണം. ജില്ല­യി­ലെ കര്‍­ണാ­ട­ക അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളില്‍ ക­ട­ക­ളു­ടെ ബോര്‍­ഡു­ക­ളും, ബ­സു­ക­ളി­ലെ സ്ഥ­ല­പ്പേരും ക­ന്ന­ഡ­യി­ലാ­ണ് പ്ര­ദര്‍­ശി­പ്പി­ക്കാ­റു­ള്ളത്. ക­ന്ന­ഡ ഭാ­ഷ­യില്‍ പ­ത്ര­ങ്ങളും ഇ­റ­ങ്ങാ­റു­ണ്ട്. ക­ന്ന­ഡ മീ­ഡി­യം സ്­കൂ­ളു­കള്‍ ജില്ല­യി­ലു­ണ്ട്. 1984 മെയ്­ 24­നാ­ണ് ന­മ്മു­ടെ ജില്ലരൂപീകൃതമായത്­. അതിനുമു­മ്പ്­ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരു­ന്നു.



വിജയനഗരസാമ്രാജ്യം കാസര്‍­ഗോട് ആക്രമിച്ചപ്പോള്‍ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കിയുള്ള കോലത്തിരി രാജവംശത്തിന്റെ ഭരണമായി­രു­ന്നു ഉ­ണ്ടാ­യി­രുന്നത്. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് ഇക്കേരി നായ്­ക്കന്‍­മാരായിരുന്നു ഭരണകാര്യങ്ങള്‍ ന­ടത്തി. വെങ്കപ്പ നായകിന്റെ കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തില്‍നിന്നും സ്വതന്ത്ര­മാ­വു­കയും ചെ­യ്­തു. കുമ്പള, ചന്ദ്രഗിരി, ബേക്കല്‍ എന്നീ കോട്ടകള്‍ ശിവപ്പ നായ്ക്‌­നിര്‍മിച്ചതാണെ­ന്നു കരുതപ്പെടുന്നു. 1763­ല്‍ ഹൈദര്‍ അലി ഇക്കേരി നായ്­ക്കന്‍­മാരുടെ ആസ്ഥാനമായിരുന്ന ബീദ­നൂര്‍ ആക്രമിച്ചു കീഴ­ട­ക്കി­യ­തായും പിന്നീട് ടിപ്പു സുല്‍ത്താന്‍ മലബാര്‍ മുഴുവന്‍ കീഴ­ട­ക്കി­യ­തായും ച­രിത്രം വ്യ­ക്ത­മാ­ക്കുന്നു. 1792 ­ലെ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ കൈ­ക്ക­ലാ­ക്കു­കയും പി­ന്നീ­ട് ടി­പ്പു­വിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരു­ടെ അ­ധീ­ന­ത­യി­ലാ­യി.
Share this article :

0 comments:

Post a Comment