Latest Post

ചെറുതും വലുതുമായ നിരവധി കോട്ടകളും നദി­ക­ളു­മാ­യി സ­മൃ­ദ­മാ­യ­ന­മ്മു­ടെ ജില്ല­യില്‍

Written By sameer udma on Thursday 13 June 2013 | 09:31

ചെറുതും വലുതുമായ നിരവധി കോട്ടകളും നദി­ക­ളു­മാ­യി സ­മൃ­ദ­മാ­യ­ന­മ്മു­ടെ ജില്ല­യില്‍ ബേക്കല്‍, ചന്ദ്രഗിരി, ഹൊസ്­ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടംങ്കുഴി, ബന്തടുക്ക തുടങ്ങിയ സ്ഥല­ങ്ങ­ളി­ലെ കോ­ട്ട­കള്‍ ച­രിത്രം കൊ­ണ്ട് ഏ­റെ പ്ര­ശ­സ്­ത­മാ­ണ്. അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നും വി­ദേ­ശ രാ­ജ്യ­ങ്ങ­ളില്‍ നിന്നും നി­രവ­ധി വി­നോ­ദ സ­ഞ്ചാ­രി­ക­ളാ­ണ് ഈ ച­രി­ത്ര­പ്രധാ­ന സ്ഥ­ല­ങ്ങള്‍ സ­ന്ദര്‍­ശി­ക്കാ­നെ­ത്തു­ന്നത്. ഇ­തില്‍ ഏ­റ്റവും കൂ­ടു­ത­ലെ­ത്തുന്ന­ത് ബേ­ക്കല്‍ കോ­ട്ട­യി­ലാ­ണ്. കൂടകിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്ക­ര­യി­ലെ പ്ര­ദേശത്തെ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദി­കള്‍ ന­മ്മു­ടെ ജില്ല­യെ മ­നോ­ഹ­ര­മാ­ക്കു­ന്നു.